ആദ്യ റൗണ്ടില്‍ ലോറന്‍സ് മുന്നില്‍

single-img
14 June 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ രണ്ട് റൗണ്ടുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ്.ലോറന്‍സിന് 510 വോട്ടുകളുടെ ലീഡ്. അതിയന്നൂര്‍ പഞ്ചായത്തിലെയും നഗരസഭയിലെയും 29 ബൂത്തുകളിലെ വോട്ടുകളാണ് രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലും ശക്തമായ പോരാട്ടമാണ് കാഴ്ചവക്കുന്നത.് ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകളില്‍ 20 എണ്ണത്തിന്റെ ലീഡും ലോറന്‍സ് നേടി. 54 പോസ്റ്റല്‍ വോട്ടുകളാണ് ആകെയുണ്ടായിരുന്നത്.

ആദ്യഘട്ടത്തില്‍ പല ബൂത്തുകളിലും രാജഗോപാലിനായിരുന്നു ഭൂരിപക്ഷം. തുടക്കത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന് ഒരു ഘട്ടത്തിലും മുന്നേറ്റമുണ്ടാക്കാനായിരുന്നില്ല. രാജഗോപാലും ലോറന്‍സും തമ്മിലായിരുന്നു പോരാട്ടം. എന്നാല്‍ അവസാന ബൂത്തുകളിലേക്ക് വന്നപ്പോള്‍ ശെല്‍വരാജ്, രാജഗോപാലിനെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്ക് കയറുകയായിരുന്നു. പൊതുവെ ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള പഞ്ചായത്താണ് അതിയന്നൂര്‍. 9081 വോട്ടുകളാണ് ലോറന്‍സ് നേടിയത്. ശെല്‍വരാജിന് 7798 വോട്ടുകളും ഒ. രാജഗോപാലിന് 8571 വോട്ടുകളും ലഭിച്ചു. പൊതുവെ ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള പഞ്ചായത്താണ് അതിയന്നൂര്‍. ഇവിടെ 1500 വോട്ടുകളെങ്കിലും ഭൂരിപക്ഷം നേടാനാകുമെന്നായിരുന്നു എല്‍ഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥി ഇത്രയധികം വോട്ടുകള്‍ നേടിയതാണ് അവരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.