ഗൂഗിൾ മാപ്പിനെ കുടിയൊഴിപ്പിച്ച് ആപ്പിളിന്റെ ഐഒഎസ്6

single-img
13 June 2012

ഒട്ടനവധി പുതുമകളുമായി ആപ്പിൾ പുതിയ ഐഫോൺ ഒപ്പറേറ്റിങ്ങ് സിസ്റ്റം 6 പുറത്തിറക്കി.200ൽ അധികം പുതിയ സവിശേഷതകളാണു ഐഒഎസ്6ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇതിൽ പ്രധാന സവിശേഷത ഗൂഗിൾ മാപ്പിനു പകരം ആപ്പിളിന്റെ തന്നെ പുതിയ മാപ്പ് ഉൾക്കൊള്ളിച്ചിരിക്കുന്നതാണു.3ഡി കാഴ്ചയും നാവിഗേഷനും ഐഫോൺ മാപ്പിന്റെ സവിശേഷതയാണു.

ഐഒഎസ്6 ൽ ഫേസ്ബുക്ക് കൂടി കോർത്തിണക്കിയിട്ടുണ്ട്.കൂടാതെ ഐഫോൺ 4എസിന്റെ പുതുമയായി പരിചയപ്പെടുത്തിയ സിരി കൂടുതൽ മികവോടെ ഐഒഎസ്6ൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.കൂടാതെ കോളുകളും എസ്.എം.എസുകളും സ്വീകരിക്കുന്നതിനും തടയുന്നതിനുമായുള്ള പ്രത്തേകതയും ഐഒഎസ്6നു ഉണ്ട്.ഗൂഗിളിന്റെ ആൻഡ്രോയിഡിനു മുന്നിൽ പതറുന്ന ആപ്പിൾ ഐഒഎസ്6ലൂടെ മുന്നിലെത്തുമോ എന്ന് കാത്തിരുൻ കാണാം