തമന്ന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു

single-img
11 June 2012

മുംബൈ:പ്രശസ്ത തെന്നിത്യൻ നടി തമന്ന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു.1983ല്‍ പുറത്തിറങ്ങിയ ‘ഹിമ്മത്‌വാല’ എന്ന ചിത്രത്തിന്റെ റീമേക്കില്‍ അജയ് ദേവ്ഗണിന്റെ നായികയായാണ് തമന്നയുടെ അരങ്ങേറ്റം.ശ്രീദേവിയും ജിതേന്ദ്രയുമായിരുന്നു പഴയ ചിത്രത്തില്‍  നായികാനായകന്‍മാർ.ശ്രീദേവി അനശ്വരമാക്കിയ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമാണെന്ന് തമന്ന പറഞ്ഞു. ആദ്യത്തെ ബോളിവുഡ് ചിത്രമായതിനാല്‍ തന്റെ ഉത്തരവാദിത്തം വളരെ വലുതാണെന്നും തമന്ന പറഞ്ഞു.സാജിദ് ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഹിമ്മത്‌വാലയിലെ നൈനോ മേ സപ്‌ന എന്ന ഗാനവും റീമേക്ക് ചെയ്യുന്നുണ്ട്. ബോളിവുഡിലെ പ്രശസ്ത കോറിയോഗ്രാഫര്‍ ഫറാ ഖാനാണ് ഈ ഗാനത്തിന് പുതുമുഖം നല്‍കുന്നത്.ചിത്രം തുടങ്ങുന്നതിനു മുമ്പ് നടി ശ്രീദേവിയെ നേരിട്ട് കണ്ട് കഥാപാത്രത്തിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കണമെന്നും തമന്ന പറഞ്ഞു.