നെയ്യാറ്റിന്‍കരയില്‍ സിപിഎമ്മുമായി ബിജെപി അടവുനയമുണ്ടാക്കിയെന്ന് പി.പി.മുകുന്ദന്‍

single-img
10 June 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുവോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് ലഭിക്കാനായി സിപിഎമ്മുമായി ബിജെപി അടവുനയമുണ്ടാക്കിയെന്ന് ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്‍. നെയ്യാറ്റിന്‍കരയില്‍ സിപിഎമ്മിനോട് സ്വീകരിച്ച മൃദുസമീപനം ഈ അടവുനയത്തിന്റെ ഭാഗമായിരുന്നുവെന്നും പി.പി.മുകുന്ദന്‍ പറഞ്ഞു. അടവുനയം വഴി പരമാവധി ഇടതുവോട്ടുകള്‍ രാജഗോപാലിന് ലഭിക്കാനിടയില്ലെന്നും കെ.ടി.ജയകൃഷ്ണന്‍ വധക്കേസില്‍ നേതൃത്വം വിശദീകരണം നല്‍കണമെന്നും മുകുന്ദന്‍ പറഞ്ഞു.എന്നാല്‍ മുകുന്ദന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഒരു മാസത്തോളം ബിജെപി നേതാക്കളെല്ലാം നെയ്യാറ്റിന്‍കരയില്‍ ഉണ്ടായിരുന്നുവെങ്കിലും മുകുന്ദനെ അവിടെ കണ്ടില്ല. മുകുന്ദന്‍ ഇപ്പോള്‍ പാര്‍ട്ടി അംഗം മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.