സിറിയ കൂട്ടക്കൊല:യു എൻ സംഘം തെളിവെടുപ്പ് നടത്തി

single-img
9 June 2012

സിറിയ:സിറിയയിൽ കൂട്ടക്കൊലയുണ്ടായ പ്രദേശം യു എൻ സംഘം സന്ദർശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.ചില വീടുകളിൽ സർക്കാർ സേന ചെന്നതിന്റെയും കൊല നടത്തിയതിന്റെയും തെളിവുകൾ സംഘത്തിനു ലഭിച്ചതായി ഐക്യ രാഷ്ട്ര സംഘടന വാർത്താക്കുറിപ്പിൽ പറഞ്ഞു.ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് സിറിയയിലെ മസറാത്ത് അൽ ഖുബൈറയിൽ നിന്നും78 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.ഇത് സിറിയൻ സർക്കാർ നടത്തിയ കൂട്ടക്കൊലപാതകമാണെന്ന് അന്നു തന്നെ ആരോപണം ഉണ്ടായിരുന്നു.എന്നാൽ ഗ്രാമത്തിൽ ആരും തന്നെയില്ലാത്തതിനാൽ ആക്രമണത്തെക്കുറിച്ച് മൊഴിയെടുക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.ആക്രമണത്തെ ഭയന്ന് ഇ ഗ്രാമത്തിൽ ആരും തന്നെ ഇപ്പോൾ താമസിക്കുന്നില്ല.ഇപ്പോഴും പല വീടുകൾക്ക് പുറത്തും തീകത്തുകയും മാംസം കരിയുന്ന ഗന്ധം അനുഭവപ്പെടുന്നുണ്ടെന്നും യു എൻ സംഘം വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.