ജഗതിയുടെ ആരോഗ്യ നിലയിൽ പുരോഗതി

single-img
7 June 2012

ചെന്നൈ:വാഹനാപകടത്തിൽ പരിക്കേറ്റ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.അദ്ദേഹത്തെ ഇപ്പോൾ ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സയുടെ ഭാഗമായി വീൽചെയറിൽ മുറിയുടെ പുറത്തേയ്ക്ക് കൊണ്ടു പോകാനാരംഭിച്ചു.ഇതു കാരണം കൈകാലുകള്‍ ചലിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നും സംസാരശേഷി ഉടൻ തന്നെ വീണ്ടെടുക്കാൻ കഴിയുമെന്നും ഡോക്ടർമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.മാർച്ച് 10നു കോഴിക്കോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതിയെ ഏപ്രിൽ 12 നാണ് വെല്ലൂർ സി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തലച്ചോറിനേറ്റ ക്ഷതം മൂലം ശരീരത്തിന്റെ വലതു ഭാഗം പൂർണ്ണമായി തളർന്നനിലയിലാണ് സി.എം.സിയിൽ എത്തിച്ചതെങ്കിലും ഇപ്പോൾ ചലന ശേഷി ചെറിയ രീതിയിൽ തിരികെ കിട്ടിയിട്ടുണ്ട്.എന്നാലും ഭക്ഷണം കഴിക്കാനുള്ള ട്യൂബു നീക്കിയിട്ടില്ല.ഇപ്പോൾ ഭക്ഷണം സാധാരണ പോലെയാണ് കഴിക്കുന്നതെന്ന് ജഗതിയുടെ മകൾ പാർവ്വതി പറഞ്ഞു.