ഫസല്‍ വധം: സിപിഎം നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

single-img
6 June 2012

എന്‍ഡിഎഫ് പ്രവര്‍ത്തകനായ പിലാക്കൂല്‍ ഒളിയിലെക്കണ്ടി മുഹമ്മദ് ഫസലിനെ (27) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഇരുവരെയും അറസ്റ്റുചെയ്യാനുള്ള വഴിയൊരുങ്ങി. സിബിഐ സംഘം ഏതാനും ദിവസങ്ങളായി തലശേരിയില്‍ ക്യാമ്പ് ചെയ്തുവരികയായിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഏതു സമയവും അറസ്റ്റു നടക്കുമെന്നാണു കരുതുന്നത്.

നേരത്തെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ ഇരുവരെയും അറസ്റ്റു ചെയ്യുന്നതിനു തടസമില്ലെന്നു ഹൈക്കോടതി വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ചു രേഖാമൂലമുള്ള ഉത്തരവ് ലഭിക്കണമെന്നു സിബിഐ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പലതവണ കേസ് പരിഗണിച്ച കോടതി അറസ്റ്റിനുള്ള രേഖാമൂലമുള്ള ഉത്തരവ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇന്നലെയാണു മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്.