പിണറായി അച്യുതാനന്ദനേയും അച്യുതാനന്ദന്‍ പാര്‍ട്ടിയെയും അംഗീകരിക്കണം: വെള്ളാപ്പള്ളി

single-img
3 June 2012

പിണറായി വിജയന്‍ വി.എസ്. അച്യുതാനന്ദനെയും വിഎസ് പാര്‍ട്ടിയെയും അംഗീകരിക്കുകയാണു വേണ്ടതെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം കരുനാഗപ്പള്ളി യൂണിയന്‍ സംഘടിപ്പിച്ച ഈഴവ മഹാസംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പിണറായി ശക്തനാണ്. വിഎസ് അനുയായികളുള്ള നേതാവാണ്. അതിനാല്‍ പിണറായി വിഎസിനെയും വിഎസ് പാര്‍ട്ടിയെയും അംഗീകരിക്കണം. എന്നാല്‍, വിഎസും പിണറായിയും ഇപ്പോള്‍ രണ്ടായി നില്‍ക്കുകയാണ്. ഇവര്‍ ഒരുമിച്ചാല്‍ പിന്നെ പത്രങ്ങളില്‍ വാര്‍ത്ത ഉണ്ടാകില്ല. പിണറായിയും വിഎസും ഒഞ്ചിയവും മണിയുമാണ് പത്രങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇതുമൂലം അടിസ്ഥാന വര്‍ഗത്തിന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട നിരാശയിലാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നവരാണു നാം. എന്നാല്‍ ഇവര്‍ നിരാശ സമ്മാനിക്കുന്നതല്ലാതെ ആര്‍ക്കും പ്രയോജനം ലഭിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.