പീതാംബരന്‍ മാസ്റ്റര്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ്

single-img
3 June 2012

രണ്ടു വിഭാഗങ്ങളായിനിന്നു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു കരുനീക്കങ്ങള്‍ ശക്തമായതിനിടെ കേന്ദ്ര നേതൃത്വത്തിന്റെ സമവായ ഇടപെടലില്‍ മുതിര്‍ന്ന നേതാവ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റാ യി. നിലവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണു പീതാംബരന്‍ മാസ്റ്റര്‍. കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയും ഏലത്തൂര്‍ എംഎല്‍എ എ.കെ. ശശീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി പിടിമുറുക്കിയതോടെയാണു തര്‍ക്കം രൂക്ഷമായത്. ഇതേത്തുടര്‍ന്നാണു ടി.പി. പീതാംബരന്‍ മാസ്റ്ററെ തെരഞ്ഞെടുക്കേണ്ടി വന്നത്.ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് എ.സി. ഷണ്മുഖദാസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയുന്നതിനു താത്പര്യം അറിയിച്ചതോടെയാണു തോമസ് ചാണ്ടിയും എ.കെ. ശശിന്ദ്രനും രംഗത്തുവന്നത്. ഇരുപക്ഷവും പ്രതിനിധികളുടെ പിന്തുണ തേടുകയും ചെയ്തു. ഈ നീക്കം പാര്‍ട്ടിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു തിരിച്ചറിഞ്ഞാണു മുതിര്‍ന്ന നേതാവും ആറു വര്‍ഷമായി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ടി.പി. പീതാംബരന്‍ മാസ്റ്റര്‍ സംസ്ഥാന പ്രസിഡന്റായത്.