മൊബൈൽ സേവനങ്ങൾക്ക് ഇനി റോമിങ് ചാർജ്ജ് ഇല്ല

single-img
31 May 2012

പുതിയ ടെലിക്കോം നയത്തിനു കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി.പുതിയ നയം അനുസരിച്ച് മൊബൈൽ സേവനങ്ങൾക്ക് റോമിങ് ചാർജ്ജ് നിർത്തലാക്കും.കൂടാതെ രാജ്യത്തെവിടെയും ഉപഭോക്താവിനു അധിക ചാർജ്ജ് ഒന്നും കൂടാതെ ഒരേ നമ്പർ ഉപയോഹിക്കാനുമാകും.ബ്രോഡ്ബാന്‍ഡ് വേഗം കുറഞ്ഞത് സെക്കന്‍ഡില്‍ രണ്ട് മെഗാബിറ്റ് ആക്കുന്നത് നടപ്പിലാക്കാനും തീരുമാനം ആയിട്ടുണ്ട്.ആഭ്യന്തര മൊബൈൽ ഉത്പാദനത്തിനു പ്രോത്സാഹനം നൽകുന്നതാണു പുതിയ ടെലിക്ക്ം നയം.മൊബൈൽ ഫോൺകൾ വിലകുറച്ച് ഉപഭോക്താക്കളുടെ കൈയ്യിലെത്താൻ പുതിയ ടെലിക്കോം നയം സഹായിക്കും.മൊബൈല്‍ മേഖലയില്‍ ഏകീകൃത ലൈസന്‍സിങ് സംമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശുപാര്‍ശയും കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ടെലിഫോണ്‍ സാന്ദ്രത 39 ശതമാനത്തില്‍ നിന്നും 70 ആയി ഉയര്‍ത്തുക, 2020 ഓടെ ടെലിഫോണ്‍ സാന്ദ്രത നൂറുശതമാനമാക്കുക തുടങ്ങിയവയാണു പുതിയ ടെലിക്കോം നയത്തിന്റെ ലക്ഷ്യങ്ങൾ