മണിയുടെ വിവാദ പ്രസംഗം: കൊലക്കേസ് ഡയറികള്‍ കിട്ടി

single-img
31 May 2012

രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയിട്ടുണെ്ടന്ന വിവാദപ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരേ അന്വേഷണ സംഘത്തിനു സുപ്രധാനമായ തെളിവുകള്‍ ലഭിച്ചതായി സൂചന. വിവാദപ്രസംഗത്തില്‍ പരാമര്‍ശിക്കു ന്ന നാലു കൊലപാതകങ്ങളുടെ കേസ് ഡയറി അന്വേഷണ സംഘത്തിനു കോടതിയില്‍നിന്നു ലഭിച്ചു. തൊടുപുഴ സെഷന്‍സ് കോടതിയില്‍നിന്നാണ് ഇന്നലെ കേസ് ഡയറികള്‍ അപേക്ഷ നല്കി വാങ്ങിയത്.

രാഷ്ട്രീയ പ്രതിയോഗികളെ പാര്‍ട്ടി പട്ടിക തയാറാക്കി വകവരുത്തിയിട്ടുണെ്ടന്നു മണി വെളിപ്പെടുത്തിയ സംഭവങ്ങളില്‍ നാലു പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഡയറികളാണു കോടതിയില്‍നിന്ന് അന്വേഷണ സംഘത്തിനു ലഭിച്ചത്. ഇതിന്റെ വെളിച്ചത്തില്‍ ശക്തമായ തെളിവു ശേഖരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ രണ്ടാംഘട്ട അന്വേഷണത്തിലേക്കു സംഘം കടന്നു.

തെളിവുകള്‍ ശേഖരിച്ചശേഷം മണിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. തെളിവില്ലാതെ ചോദ്യംചെയ്താല്‍ പ്രതി രക്ഷപ്പെടാനുള്ള സാഹചര്യമുണെ്ടന്ന്അന്വേഷണസംഘം വിലയിരുത്തു ന്നു. തെളിവുകള്‍ ശേഖരിച്ചശേഷം മണിയില്‍നിന്നു വിശദീകരണം ആവശ്യപ്പെടും. മതിയായ വിശദീകരണം നല്‍കിയില്ലെങ്കില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മണിയെ അറസ്റ്റ് ചെയ്യും. നിയമോപദേശം തേടിയ ശേഷമേ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയുള്ളുവെന്ന് തീരുമാനിച്ചിട്ടുണ്ട്.