കടൽക്കൊല:നാവികർക്ക് കുറ്റപത്രം നൽകി

single-img
25 May 2012

കൊല്ലം:കടലിലെ വെടി വെയ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്ക്‌ കുറ്റപത്രത്തിന്റെ പകര്‍പ്പ്‌ നല്‍കി. ഇവർക്കെതിരായുള്ള കേസ് സി ജെ എം കോടതിയിൽ നിന്നും സെഷൻസ് കോടതിയിലേക്ക് മാറ്റി.കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്നു വൈകുന്നേരം നാലു മണിയോടെ ഇവരെ  കാക്കനാടുള്ള ബോസ്റ്റൽ സ്കൂളിലേയ്ക്ക് മാറ്റും.ജയിലില്‍ കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ വേണമെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ നേരത്തെ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണിത്. ഇതിന്റെ ഭാഗമായി ഇറ്റാലിയന്‍ പ്രതിനിധി സംഘം നേരത്തെ തന്നെ ജില്ലാ ജയിലിലെത്തി  ബോസ്റ്റൽ സ്കൂളിലെ സൗകര്യങ്ങള്‍ പരിശോധിക്കുകയും സ്ഥലം ഇഷ്ട്ടപ്പെടുകയും ചെയ്തിരുന്നു.നാവികരെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റുന്നത് ജനീവ കണ്‍വന്‍ഷന്‍ പാലിക്കുന്നതിന് വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സൈനികരായതിനാല്‍ അവര്‍ ജനീവ കണ്‍വന്‍ഷന്റെ പരിധിയില്‍ വരുമെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാരിന്റെയും വാദം.