ഹർത്താൽ:സമുദ്രോൽ‌പ്പന്ന മേഖലയിൽ കോടികളുടെ നഷ്ട്ടം

single-img
25 May 2012

അരൂർ:ഇന്നലത്തെ അപ്രതീക്ഷിത ഹർത്താൽ കാരണം സമുദ്രോൽ‌പ്പന്ന വ്യവസായ മേഖലയിൽ കോടികളുടെ നഷ്ട്ടം രേഖപ്പെടുത്തി.കേരളത്തിലെ തീര പ്രദേശങ്ങളിൽ മത്സ്യം സുലഭമല്ലാത്തതിനാൽ കർണ്ണാടക,ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ചെമ്മീനും മറ്റു മത്സ്യങ്ങളും ഇവിടേയ്ക്ക് എത്തിക്കുന്നത്. മത്സ്യങ്ങൾ കയറ്റിയ കണ്ടയ്നറുകൾ തുറമുഖത്തെത്തിക്കാനാകാതെ വന്നതിനാലാണ് കോടികളുടെ നഷ്ട്ടം ഉണ്ടായത്.ബുധനാഴ്ച്ച രാത്രി ഹർത്താൽ പ്രഖ്യാപിച്ചതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട ചെമ്മീനും കണവയും കയറ്റിയ ലോറികൾ അതിർത്തിക്കപ്പുറത്ത് നിർത്തിയിട്ടിരുന്നതു കാരണം ഇവ നശിച്ചെന്ന് വ്യവസായി സംഘടനയായ ചേംബർ ഓഫ് കേരള സീഫുഡ് ഇൻഡസ്ട്രി അറിയിച്ചു.ഇതിനാൽ കോടികളുടെ നഷ്ട്ടം വരുന്ന ഇതു പോലുള്ള വ്യവസായങ്ങളെ ഇത്തരം മിന്നൽ പണിമുടക്കിൽ നിന്നും  ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.