സംസ്ഥാനത്ത് പെട്രോള്‍ വില് 1.63 രൂപ കുറയും

single-img
24 May 2012

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ലിറ്ററിന് 1.63 രൂപയുടെ കുറവ് ഉണ്ടാകും. ഇന്ധന വില വര്‍ദ്ധനയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കുന്നതിനാലാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നികുതി വരുമാനം വേണ്ടെന്ന് വയ്ക്കുന്നതിലൂടെ 218 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടമുണ്ടാകുക. മുമ്പും രണ്ട് തവണ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചപ്പോഴെല്ലാം ഇതേ രീതിയില്‍ അധിക നികുതി വരുമാനം സര്‍ക്കാര്‍ വേണ്ടെന്ന് വച്ചിരുന്നു. വില വര്‍ദ്ധിപ്പിച്ചതിലുള്ള പ്രതിഷേധത്തിന്റെ ആത്മാര്‍ത്ഥത പ്രകടമാക്കുന്നതിന് കൂടിയാണ് അധിക വരുമാനം വേണ്ടെന്ന് വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.