ലോഡ്‌ഷെഡിംഗ് പിന്‍വലിച്ചു

single-img
23 May 2012

സംസ്ഥാനത്ത് ഇന്നു മുതല്‍ ലോഡ്‌ഷെഡിങ് ഇല്‌ള. ലോഡ് ഷെഡ്ഡിങ് പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡീസല്‍ നിലയങ്ങളില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനും മന്ത്രിസഭ കെഎസ്ഇബിക്ക് അനുവാദം നല്‍കിയിട്ടുണ്ട്. മെയ് അവസാനം വരെ വൈദ്യുതി നിയന്ത്രണം തുടരാന്‍ കഴിഞ്ഞ ആഴ്ച റഗുലേറ്ററി കമ്മിഷന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കിയിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള ലോഡ് ഷെഡിങ് ആണ് പിന്‍വലിക്കുക. വന്‍കിട, വ്യാവസായിക ഉപഭോക്താക്കള്‍ക്കുള്ള നിയന്ത്രണം തുടരും.