ജപ്പാനില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

single-img
23 May 2012

വടക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. പ്രാദേശികസമയം, അര്‍ധരാത്രി 12.02ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. കിഴക്കന്‍ അമോരി മേഖലയില്‍ 50 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന്റെ അടിസ്ഥാനത്തില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഫുക്കുഷിമയിലെ ദിയാച്ചി ആണവ നിലയത്തിനു അകടമില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. 2011ലെ ഉഗ്രഭൂകമ്പത്തിലും സുനാമിയും തകര്‍ന്ന ദിയാച്ചി ആണവ നിലയം അടച്ചിട്ടിരിക്കുകയാണ്.