സിംബാബ്‌വേയിലെ പ്ലാറ്റിനം ഖനിയില്‍ 65 പേര്‍ കുടുങ്ങി

single-img
22 May 2012

തെക്കന്‍ സിംബാബ്‌വേയില്‍ പ്ലാറ്റിനം ഖനിയില്‍ കുടുങ്ങിയ അറുപത്തിയഞ്ചു തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന് അധികൃതര്‍ ശ്രമം തുടങ്ങി. തലസ്ഥാനമായ ഹരാരെയ്ക്കു 400 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മിസോമ പ്ലാറ്റിനം ഖനിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 85 തൊഴിലാളികള്‍ ഈസമയം ഖനിക്കുള്ളിലുണ്ടായിരുന്നു. 20 പേരെ നേരത്തേ രക്ഷപ്പെടുത്തി. ശേഷിക്കുന്നവരെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നു ഖനിയുടമസ്ഥര്‍ അറിയിച്ചു. ഇവര്‍ക്കു ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുത്തിരുന്നു. മൗറീഷ്യസ് കമ്പനി അക്വേറിയസും ദക്ഷിണാഫ്രിക്കയിലെ ഇംപാല പ്ലാറ്റിനവുമാണ് മിമോസ ഖനിയുടെ ഉടമസ്ഥര്‍. പ്ലാറ്റിനം ലോഹ ഉത്പാദനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു പിന്നില്‍ രണ്ടാമതാണ് സിംബാബ്‌വേ.