ആറന്മുള വിമാനത്താവളം: സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നു ഹൈക്കോടതിയില്‍ ഹര്‍ജി

single-img
22 May 2012

ആറന്മുള വിമാനത്താവളത്തിനു വേണ്ടി 158 ഏക്കര്‍ പാടശേഖരവും തണ്ണീര്‍ത്തടവും വ്യവസായ മേഖലയായി വിജ്ഞാപനം പുറപ്പെടുവിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പത്തനംതിട്ട സ്വദേശി അക്കീരമണ്‍ രാധാകൃഷ്ണ ശര്‍മയടക്കം മുന്നു പേരാണു ഹര്‍ജി നല്‍കിയത്. 500 ഏക്കര്‍ സ്ഥലമാണു വിമാനത്താവളത്തിന് ആവശ്യം. പ്രശസ്തമായ ആറന്മുള കണ്ണാടിയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന കളിമണ്ണ് ഖനനം ചെയ്യുന്ന പാടശേഖരങ്ങളാണു വിമാനത്താവളത്തിനായി അക്വയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ വിജ്ഞാപനം നടത്തിയത്. അധികാരികളില്‍നിന്ന് അനുമതി ലഭിക്കാതെയാണു നെല്‍പാടങ്ങള്‍ നികത്തുന്നത്. പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.