സെർബിയൻ പ്രസിഡന്റ് സ്ഥാനം ടൊമിസ്ലേവ് നിക്കോളിക്ക്

single-img
21 May 2012

ബെൽഗ്രേഡ്:സെർബിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവായ ടൊമിസ്ലേവ് നിക്കൊളിക്ക് ജയം.മൂന്നാമൂഴത്തിനിറങ്ങിയ പ്രസിഡന്റ് ബോറിസ് ടാഡിക്കിനെയാണ് നിക്കോളിക് പരാജയപ്പെടുത്തിയത്. 50.21% വോട്ടാണ് നിക്കോളിക്ക് നേടിയത്.അതേ സമയം ടാഡിക്കിനു 46.77% വോട്ടു മാത്രമാണ് നേടാനായത്.സെർബിയൻ സാമ്പത്തിക പ്രശ്നങ്ങൾക്ക് പ്രോഗ്രസ്സീവ് പാർട്ടി പരിഹാരം കാണുമെന്നും യൂറോപ്യൻ സാമ്പത്തിക നയങ്ങൾ തന്നെയായിരിക്കും പിന്തുടരുന്നതെന്നും നിക്കോളിക് പ്രഖ്യാപിച്ചു.സെർബിയൻ ജനതയ്ക്ക് ഈ വിജയം ഒരു വഴിത്തിരിവാകുമെന്നും അദ്ദേഹം വ്യക്തമാക്കി.