രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടം

single-img
19 May 2012

കൊച്ചി:രൂപയുടെ മൂല്യത്തിൽ വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ് ഇന്നലെ റിസർവ്വ് ബാങ്കിന്റെ വിപണി ഇടപെടൽ കാരണം രൂപയ്ക്ക് നേരിയ മുന്നേറ്റമുണ്ടായി.ഒരവസരത്തിൽ രുപയുടെ മൂല്യം 54.91 വരെയാണ് ഇടിഞ്ഞത് എന്നാൽ റിസർവ്വ് ബാങ്ക് കൂടുതൽ ഡോളർ വിറ്റഴിക്കാൻ തുടങ്ങിയത് രൂപയുടെ മൂല്യം 54.45 ലേക്ക് തിരിച്ചു കയറാൻ കാരണമായി. രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ യൂറോ കനത്ത സമ്മർദ്ദം നേരിട്ടതുകാരണമാണ് ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടിയായത്.വിദേശ നിക്ഷേപകരുടെ ഇന്ത്യ ഓഹരി വിപണിയിൽ നിന്നുള്ള മാറ്റവും രൂപയുടെ മൂല്യയിടിവിൽ കലാശിച്ചു.