ജി എട്ട് ഉച്ചകോടിയ്ക്കു തുടക്കമായി

single-img
19 May 2012

യുഎസിലെ മേരിലാന്‍ഡില്‍ മുപ്പത്തിയെട്ടാമത് ജി എട്ട് ഉച്ചകോടിയ്ക്കു തുടക്കമായി. ഉച്ചകോടിയിലേയ്ക്കു ജി എട്ട് നേതാക്കളെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ സ്വാഗതം ചെയ്തു. ഇന്നും നാളെയുമായി മേരിലാന്‍ഡിലെ ക്യാമ്പ് ഡേവിഡിലാണ് ജി എട്ട് ഉച്ചകോടി നടക്കുക. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, റഷ്യ, ബ്രിട്ടന്‍, യുഎസ് എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇറാന്റെ വിവാദ ആണവ പരിപാടിയും അഫ്ഗാന്‍ പ്രശ്‌നത്തിലെ ലോക നേതാക്കളുടെ കാഴ്ചപാടും ഉച്ചകോടിയില്‍ ചര്‍ച്ചാവിഷയമാകുമെന്ന് കരുതുന്നു. അതോടൊപ്പം ഒരു വര്‍ഷത്തിലധികമായി ആഭ്യന്തര കലാപം തുടരുന്ന സിറിയയിലെ തുടര്‍നടപടിക്രമങ്ങള്‍ സംബന്ധിച്ചും ഉച്ചകോടിയില്‍ ചര്‍ച്ച നടക്കും. ഉത്തരകൊറിയയുടെ വിവാദ റോക്കറ്റ് പരീക്ഷണവും മ്യാന്‍മര്‍ ഉപരോധവും യൂറോപ്യന്‍ യൂണിയനിലെ സാമ്പത്തിക പ്രതിസന്ധിയും സുരക്ഷയും ജി എട്ട് നേതാക്കള്‍ ചര്‍ച്ച ചെയ്യും.