ഇറ്റാലിയന്‍ നാവികരെ എറണാകുളത്തെ ബോര്‍സ്റ്റല്‍ സ്‌കൂളിലേക്കു മാറ്റിയേക്കും

single-img
15 May 2012

കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ എറണാകുളത്തു കാക്കനാട്ടുള്ള ബോര്‍സ്റ്റല്‍ സ്‌കൂളിലേക്കു മാറ്റുന്ന കാര്യം പരിഗണിക്കുന്നു. ദുര്‍ഗുണ പരിഹാര പാഠശാലയെന്നറിയപ്പെടുന്ന ഈ സ്ഥാപനത്തെ മാത്രമാണു ജയിലായി കണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നാവികരെ ബോസ്റ്റല്‍ സ്‌കൂളിലേക്കു മാറ്റുന്നതിന്റെ മുന്നോടിയായി ഇവിടത്തെ ഇടിഞ്ഞു കിടന്ന മതില്‍ ശരിയാക്കി. നാവികരെ അങ്ങോട്ടു മാറ്റുന്നതു സംബന്ധിച്ച് ഡിജിപി ജേക്കബ് പുന്നൂസും ജയില്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജയില്‍ എഡിജിപിയാണ്. കഴിഞ്ഞയാഴ്ചയാണ് ഇറ്റാലിയന്‍ നാവികരെ ജയിലിനു പുറത്തു താമസിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.