ആറ്റിങ്ങലില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു
15 May 2012
കെ.എസ്.ആര്‍.ടി.സി ബസും ഓട്ടേയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ കൊടുമണ്‍ കൊടിക്കകത്ത് വീട്ടില്‍ ഗോപാലന്‍ (60) ആണ് മരണമടഞ്ഞത്. ഇന്നലെ രാത്രി എട്ട് മണിക്ക് ആറ്റിങ്ങല്‍- ചിറയിന്‍കീഴ് റോഡില്‍ രാമച്ചംവിള സ്‌കൂളിനു സമീപമായിരുന്നു അപകടം നടന്നത്.