അനധികൃത സ്വത്ത് സമ്പാദാനം; ജഗന്‍മോഹന് സമന്‍സ്
14 May 2012
അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയ്‌ക്കെതിരെ സി.ബി.ഐ സമന്‍സ് അയച്ചു. പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ ജഡ്ജിക്ക് മുമ്പാകെ ഈ മാസം 28ന് ഹാജരാകണമെന്നാണ് ജഗനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജഗനുള്‍പ്പെടെ ഈ കേസില്‍ പ്രതികളായ 12 പേര്‍ക്കാണ് സി.ബി.ഐ സമന്‍സ് അയച്ചിരിക്കുന്നത്. ജഗന്റെ പിതാവായ വൈ.എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനധികൃതമായി സ്വകാര്യ സംരംഭങ്ങള്‍ക്ക് സഹായം നല്‍കുകയും അതുവഴി സ്വത്ത് സമ്പാദിച്ചുവെന്നുമാണ് ജഗനെതിരെയുള്ള കേസ്.