അമേരിക്കൻ ഓഹരി വിപണി ആശങ്കയിൽ

single-img
12 May 2012

വാഷിങ്ടൺ:അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവ്.യു എസ് ബാങ്കിങ് ഭീമൻ ജെ.പി.മോർഗൻ ചേസ് ആന്റ് കമ്പനിക്കാണ് കോടികളുടെ നഷ്ട്ടം.200 കോടി ഡോളറിന്റെ നഷ്ട്ടം നേരിട്ടതായി കമ്പനി അധികൃതർ അറിയിച്ചു.നഷ്ട്ടം ഇനിയും ഉയർന്നേക്കാം എന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇ വാർത്ത പുറത്തു വന്ന് മണിക്കൂറുകൾക്കകം തന്നെ ബാങ്കിന്റെ ഓഹരികളിൽ 7% ഇടിവാണ് രേഖപ്പെടുത്തിയത്.ജെ പി മോർഗന്റെ തകർച്ച അമേരിക്കൻ സാമ്പത്തിക രംഗത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഓഹരി വിപണിയിലെയും മൂലധന ഫണ്ടുകളിലെയും തെറ്റായ നിക്ഷേപങ്ങളാണ് ജെ.പി. മോര്‍ഗന് തിരിച്ചടിയായത്.