എയര്‍ഇന്ത്യ സമരം; അജിത് സിംഗ് മുന്‍ കേന്ദ്രവ്യോമയാന മന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടി
12 May 2012
അഞ്ചാംദിവസവും തുടരുന്ന എയര്‍ ഇന്ത്യയിലെ പൈലറ്റുമാരുടെ സമരത്തിന് പരിഹാരം കാണുന്നതിനായി കേന്ദ്രവ്യോമയാനമന്ത്രി അജിത് സിംഗ് മുന്‍വ്യോമയാന മന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, ശരദ് യാദവ്, , ഷഹ്‌വാസ് ഹുസൈന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. എയര്‍ ഇന്ത്യാപൈലറ്റുമാര്‍ നടത്തുന്ന സമരം വിചിത്രമാണെന്നും ഇവരുടെ പ്രശ്‌നം ഒരു സര്‍ക്കാരിനും പരിഹരിക്കാനാവില്ലെന്നും മുന്‍ വ്യോമയാന മന്ത്രി രജീവ് പ്രതാപ് റൂഡി പറഞ്ഞു. സാധാരണക്കാരായ ജനങ്ങളാണ് സമരം മൂലം ദുരിതത്തിലാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പൈലറ്റുമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എയര്‍ഇന്ത്യയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഒരു വിഭാഗം പൈലറ്റുമാര്‍ സമരം നടത്തുന്നതിന് കാരണം.