ഫസൽ വധം: പ്രതികളെ അറസ്റ്റു ചെയ്യാൻ ഹൈക്കോടതിയുടെ ഉത്തരവ്

single-img
11 May 2012

കൊച്ചി:എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി സി.ബി.ഐക്ക് അനുമതി നൽകി.സി.ബി.ഇ തയ്യാറാക്കുന്ന പ്രതിപ്പട്ടികയിൽ കൊടി സുനി ഒന്നാം പ്രതിയും കാരായി രാജൻ,കാരായി ചന്ദ്രശേഖരൻ എന്നിവർ ഏഴും എട്ടും പ്രതികളുമാണ് .ഫസൽ വധക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് സിംഗിൾ ബെഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകിയത്.സി.പി.എം തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജൻ കഴിഞ്ഞ പാർട്ടി സമ്മേളനത്തോടെയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായത്.സി.പി.എം പുറത്താക്കിയ മുൻ ജില്ലാ സെക്രട്ടറി പി.ശശിയ്ക്ക് കേസിൽ ഹാജരാകാൻ സി.ബി.ഐ നോട്ടീസ് നൽകിയിരുന്നു. രാജനെയും ചന്ദ്ര ശേഖരനെയും സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.വീണ്ടും ചോദ്യം ചെയ്യാനായി കൊച്ചിയിൽ ഹാജരാകാൻ പറഞ്ഞതിനെ തുടർന്ന് അറസ്റ്റ് ഉറപ്പാക്കിയ ഇവർ മുൻ കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.