കൊലപാതകത്തിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നെന്ന് പിണറായി
8 May 2012
കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭൂതകാലം ചികയുകയല്ല വേണ്ടെതെന്നും കൊലപാതകത്തിനു പിന്നിലെ പ്രതികളെ കണ്ടെത്തുകയാണ് വേണ്ടെതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . സി.പി.എമ്മിനെ വഞ്ചിച്ച കുലം കുത്തികള്‍ കുലം കുത്തികള്‍ ആണെന്നു ആ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനുമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ,കൊലയ്ക്ക് പിന്നില്‍ സി.പി.എം അല്ലെന്ന കാര്യത്തില്‍ വി.എസിന് ഒട്ടും സംശയമില്ല ചന്ദ്രശേഖരന്റെ കൊലപാതകം യു.ഡി.എഫിനാണ് ഗുണം ചെയ്തതെന്നും തൃശൂര്‍ പ്രസ്‌ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കവേ പിണറായിവിജയന്‍ പറഞ്ഞു.