ഇനി ആണവനിലയങ്ങളില്ലാത്ത ജപ്പാൻ

single-img
5 May 2012

ആണവ ദുരിതങ്ങൾ ഏറ്റവും കൂടുതൽ എറ്റുവാങ്ങിയ ജപ്പാൻ ജനതയ്ക്ക് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ദിനങ്ങൾ.രാജ്യത്തെ അൻപത് ആണവനിലയങ്ങളിൽ അവശേഷിച്ചിരുന്ന അവസാന നിലയവും അവിടെ അടച്ച് പൂട്ടിക്കഴിഞ്ഞു.വർഷങ്ങൾക്ക് ശേഷം ആദ്യമായി ആണവോർജ്ജത്തിൽ നിന്നുള്ള വൈദ്യുതി ഇല്ലാത്ത നാടായി ജപ്പാൻ മാറി.ഹൊക്കൊഡൊ പ്രവിശ്യയിലെ ടൊമാരി നിലയമാണ് അടച്ചത്.ഇതിനെ തുടർന്ന് ആളുകൾ തെരുവിൽ ആഘോഷങ്ങൾ തടിച്ച് കൂടി സന്തോഷം പങ്കുവെച്ചു.കഴിഞ്ഞ വർഷം മാർച്ച് 11ലുണ്ടായ സുനാമിയിൽ ഫുക്കുഷിമ ആണവ നിലയത്തിന് തകരാറ് സംഭവിച്ചത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു.ഇതിനെ തുടർന്ന് നിലയങ്ങൾ ഓരോന്നായി അടയ്ക്കുകയായിരുന്നു.രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങളുടെ 30% നിറവെറ്റിയിരുന്ന ആണവ നിലയങ്ങളാണ് ഇപ്പോൾ പ്രവർത്തനം നിർത്തിയിരിക്കുന്നത്.ഇതോടെ ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ പഴയ വൈദ്യുത നിലയങ്ങൾ പ്രവർത്തിക്കാനാണ് ജാപ്പനീസ് സർക്കാരിന്റെ തീരുമാനം.