ജന.സിങ്ങിനെതിരെയുള്ള മാനനഷ്ടക്കേസില്‍ ഇന്നു വിധി പറഞ്ഞേക്കും
5 May 2012
ടാട്ര ഭൂമി ഇടപാടു കേസില്‍ സൈനികമേധാവി ജനറല്‍ വി.കെ സിങ്ങിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ ഡല്‍ഹികോടതി ഇന്ന് വിധിപറഞ്ഞേക്കും. ഈ കേസില്‍ റിട്ടയേര്‍ഡ് ലഫ്.ജനറല്‍ തേജീന്ദര്‍ സിങ് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം നല്‍കിയെന്ന വി.കെ സിങിന്റെ ആരോപണത്തെ തുടന്ന് തേജീന്ദര്‍ ഡല്‍ഹികോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസിന്റെ പ്രാരംഭവാദം ഏപ്രില്‍ 26 ന് കോടതി കേട്ടിരുന്നു.