റിലയൻസ് ഇൻഡസ്ട്രീസിന് പിഴ

single-img
4 May 2012

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് പെട്രോളിയം മന്ത്രാലയം 7,000 കോടി രൂപ പിഴ ചുമത്തി.കൂടെ കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്.കൃഷ്ണ-ഗോദാവരി നദീതടത്തിൽ വാതക ഉത്പാദനത്തിൽ ഉണ്ടായ നഷ്ടം നികത്തുക എന്നതാണ് മന്ത്രാലയത്തിന്റെ ആവശ്യം.ആന്ധ്രപ്രദേശിലെ ഈ പ്രദേശത്ത് നടക്കുന്ന ഉത്പാദനം പങ്ക് വെക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാറും കമ്പനിയും തമ്മിൽ കരാർ നിലവിലുണ്ട്.ഇത് ലംഘിച്ചുവെന്നാണ് ആരോപണം.കഴിഞ്ഞ വർഷങ്ങളിൽ ഉത്പാദനം കുറഞ്ഞതിനെ തുടർന്നാണ് നടപടി.കൂടാതെ ആദ്യം നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി വാതക കിണറുകൾ കമ്പനി നിർമ്മിച്ചില്ലെന്നും നോട്ടീസിൽ പറയുന്നു.എന്നാൽ എണ്ണപാടത്തിന്റെ ഭൂഗർഭശാസ്ത്രം പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായിരുന്നതിനാലാണ് ഉത്പാദനം കുറഞ്ഞതെന്നും ഇതിനാൽ കൂടുതൽ കിണറുകൾ കുഴിച്ചിട്ടും കാര്യമില്ലെന്നും റിലയസ് അറിയിച്ചു.എന്നാൽ കമ്പനിയുടെ വാദങ്ങൾ മന്ത്രാലയം തള്ളിക്കളയുകയായിരുന്നു.