ഗാലക്‌സി എസ് 3 പ്രകാശിപ്പിച്ചു
4 May 2012
സാംസങ് ഇലക്‌ട്രോണിക്‌സിന്റെ സ്മാര്‍ട്ട് ഐ ഫോണ്‍ ആയ ഗാലക്‌സി എസ് 3 പ്രകാശിപ്പിച്ചു. മെയ് അവസാനമോ ജൂണ്‍ ആദ്യവാരമോ വിപണിയില്‍ ഇറക്കാന്‍ സാധിക്കുമെന്നു കമ്പനി വക്താക്കള്‍ പറയുന്നു. 4.8 ഇഞ്ച് ടച്ച് സ്‌ക്രീനും 8 മെഗാ പിക്‌സല്‍ ക്യാമറയും ഗൂഗിള്‍ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കിയുള്ള ഫ് ളറ്റ്ഫോമുമാണ് ഇതിലുള്ളത്. അപ്പിള്‍ ഐ ഫോണിനെകാലും എന്തുകൊണ്ടും മികച്ചതാണ് ഈ ഉല്‍പ്പന്നമെന്ന് സാംസങ് ഇലക്‌ട്രോണിക്‌സ് അവകാശപ്പെടുന്നു.