ദണ്ഡേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു
2 May 2012
ഛത്തീസ്ഗഡിലെ ദണ്ഡേവാഡ ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബച്ചേലിയില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരെ മാവോയിസ് വെടിവയ്ക്കുകയായിരുന്നു. പോലീസ് തിരിച്ചു വെടിവച്ചുവെങ്കിലും ഇവര്‍ രക്ഷപ്പെട്ടു.