അലക്സ് പോൾ മേനോനെ നാളെ മോചിപ്പിക്കാൻ സാധ്യത

single-img
1 May 2012

മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സുക്മ ജില്ല കളക്ടർ അലക്സ് പോൾ മേനോനെ നാളെ മോചിപ്പിക്കാൻ സാധ്യത.ഛത്തീസ്ഘട്ട് സർക്കാർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.48 മണികൂറുകൾക്കുള്ളിലോ മെയ് 2 ന് മുൻപോ അദേഹത്തെ മോചിപ്പിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ തന്നെ പ്രഖ്യാപിച്ചിരുന്നു.സർക്കാറിന്റെ മധ്യസ്ഥരും മാവോയിസ്റ്റുകളും ഒത്തുതീർപ്പിലെത്തിയതോടെയാണ് തമിഴ് നാട് സ്വദേശിയായ കളക്ടറുടെ മോചനത്തിന് വഴി തെളിഞ്ഞത്.നാലാം വട്ട ചർച്ചയിലാണ് ഒത്തുതീർപ്പ് ധാരണയായത്.എന്നാൽ ഇത് സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും അധികൃതർക്കും ലഭ്യമായിട്ടില്ല.ഏപ്രിൽ 21 നാണ് മാജിപാര എന്ന ഗ്രാമത്തിൽ ഒരു യോഗത്തിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ച് കൊന്നതിന് ശേഷം കളക്ടറിനെ തട്ടിക്കൊണ്ട് പോയത്.ആസ്ത്മ രോഗിയായ അദേഹത്തിന്റെ ആരോഗ്യനില മോശമായെന്ന് മാവോയിസ്റ്റുകൾ അറിയിച്ചതിനെ തുടർന്ന് മരുന്ന് എത്തിച്ച് കൊടുത്തിരുന്നു.അദേഹത്തിന്റെ മോചനത്തിന്റെ വാർത്തയിൽ സന്തുഷ്ടയാണെന്നു ഭാര്യ ആശ പറഞ്ഞു.എത്രയും പെട്ടെന്ന് അദേഹം മോചിതനായി കുടുംബത്തിലേയ്ക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.