കോടതിയും പറഞ്ഞു;സായിപ്പിനെ കണ്ടപ്പോൾ അവർ കവാത്ത് മറന്നു

single-img
27 April 2012

ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യതൊഴിലാളികൾ കൊല്ലപ്പെട്ട കേസിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് കോടതിയുടെ രൂക്ഷവിമർശനം.ഹൈക്കോടതിയാണ് കേസിൽ നിന്ന് പിന്മാറിയ ബന്ധുക്കളെ കുറ്റപ്പെടുത്തിയിരിക്കുന്നത്.സായിപ്പിനെ കണ്ടപ്പോൾ ബന്ധുക്കൾ കവാത്ത് മറന്നെന്ന് കോടതി അഭിപ്രായപ്പെട്ടു.കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിന് കോടതി ചെലവ് ഇവരിൽ നിന്ന് ഈടാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.കേസിൽ കക്ഷി ചേരേണ്ട ആവശ്യമില്ലെന്ന് കോടതി തന്നെ മുൻപ് പറഞ്ഞിട്ടും കക്ഷി ചേർന്ന ബന്ധുക്കൾ ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചപ്പോൾ കേസിൽ നിന്നും പിന്മാറിയതാണ് കോടതിയുടെ അതൃപ്തിക്കിടയാക്കിയത്.ഇറ്റാലിയൻ അധികൃതരുമായി നടന്ന ഒത്തുതീർപ്പ് ചർച്ചയിലാണ് ഒരു കോടി രൂപ നഷ്ടപരിഹാരം വാങ്ങി കൊണ്ട് കേസിൽ നിന്ന് പിന്മാറുകയായിരുന്നു.നഷ്ടപരിഹാര കരാർ പ്രകാരം കേസ് റദ്ദാക്കണമെന്ന ഇറ്റലിക്കാരുടെ ഹർജിയിൽ കക്ഷി ചേർന്നതിനു ശേഷം മുൻപ് നൽകിയ സത്യവാങ്ങ്മൂലം പിൻവലിക്കുന്നതിന് അനുമതി തേടിയെത്തിയപ്പോഴാണ് കോടതി വിമർശിച്ചത്.ക്രിമിനൽ കേസുകളിൽ ഇനി ഇത്തരം നിലപാടുകൾ ആവർത്തികരുതെന്നും കോടതി പറഞ്ഞു.