ഗീലാനി രാജി വയ്ക്കേണ്ടതില്ല:പാക് മന്ത്രിസഭ

single-img
26 April 2012

കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനെന്ന് സുപ്രീം കോടതി വിധിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി തന്റെ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് മന്ത്രിസഭ.അദേഹത്തിന്റെ പേരിലുള്ളത് ക്രിമിനൽ കേസല്ലെന്നാണ് മന്ത്രിസഭ കാരണമായി ചൂണ്ടിക്കാട്ടുന്നത്.കോടതി വിധിയെ തുടർന്ന് നടന്ന അടിയന്തര മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.എന്നാൽ ഗീലാനി ഉടൻ രാജി വയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

പ്രസിഡന്റ് ആസിഫ് അലി സർദാരിക്കെതിരായുള്ള അഴിമതി കേസുകൾ വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി സ്വിറ്റ്സർലന്റ് അധികൃതർക്ക് കത്തെഴുതണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കില്ല എന്ന കുറ്റത്തിലാണ് കോടതി അദേഹത്തെ ശിക്ഷിച്ചത്.പ്രതീകാത്മക ശിക്ഷയായി കോടതി പിരിയും വരെ മുപ്പത് സെക്കന്റ് സമയം ജയിൽ ശിക്ഷ അനുഭവിക്കണമെന്നായിരുന്നു കോടതി വിധിച്ചത്.