ഗാർഹിക ഉപഭോക്താക്കൾക്ക് അധിക ചാർജ്

single-img
26 April 2012

ഗാർഹിക വൈദ്യുത ഉപഭോക്താക്കളിൽ നിന്ന് അധിക ഉപയോഗത്തിന് ചാർജ് ഈടാക്കാൻ തീരുമാനം.മുന്നൂറ് യൂണീറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്നും ഓരോ അധിക യൂണിറ്റിനും പത്ത് രൂപ ഈടാക്കും.വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.ഗാർഹിക ഉപഭോഗം പ്രതിമാസം 150 യൂണിറ്റായി നിജപ്പെടുത്താനുള്ള കെ എസ് സി ബി യുടെ നിർദേശത്തെ സാധാരണക്കാർക്ക് ബുദ്ധിമുട്ടാകുമെന്ന് കമ്മീഷൻ അഭിപ്രായപ്പെടുകയായിരുന്നു.അതിനെ തുടർന്നാണ് പുതിയ തീരുമാനം.സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന ഗാർഹിക ഉപഭോക്താക്കളെ പുതിയ നിരക്ക് ബാധിക്കും.ഇത്കൂടാതെ വ്യാപാര സ്ഥാപനങ്ങളുൾപ്പെടെയുള്ള ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് 10% പവർക്കട്ടും ഇനി മുതൽ ഉണ്ടാകും.