മന്ത്രി സ്ഥാനം ഒഴിയില്ല:വയലാർ രവി

single-img
25 April 2012

മന്ത്രി സ്ഥാനം രാജി വെക്കുന്നത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകൾ കേന്ദ്ര മന്ത്രി വയലാർ രവി നിഷേധിച്ചു.കഴിഞ്ഞ ദിവസമാണ് വയലാർ രവിയുൾപ്പെടെ നാല് മന്ത്രിമാർ തങ്ങളുടെ സ്ഥാനങ്ങൾ രാജി വെച്ച് മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് തയ്യാറാണെന്ന് കാണിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചതായി വാർത്ത വന്നത്.ഇത് തെറ്റാണെന്നും അങ്ങനെയുള്ള യാതൊരു ആലോചനയും ഉണ്ടായിട്ടില്ലെന്നും അദേഹം പറാഞ്ഞു.മന്ത്രി സ്ഥാനത്ത് തുടരാൻ തന്നെയാണ് താത്പര്യമെന്നും അദേഹം കൂട്ടിച്ചേർത്തു.“1971 ആദ്യമായി എം പി ആയ എനിക്ക് വളരെ വൈകി ലഭിച്ച മന്ത്രി സ്ഥാനമാണിത്.അതാകട്ടെ ചെറിയൊരു വകുപ്പും.അത് ഒഴിയാൻ ആലോചിച്ചിട്ടില്ല.എന്നാൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെയും പാർട്ടി അധ്യക്ഷയുടേതുമാണ്.”വയലാർ രവി പറഞ്ഞു.

ഗുലാം നബി ആസാദ്,സൽമാൻ ഖുർഷിദ്,ജയറാം രമേശ് എന്നിവരുടെ പേരുകളാണ് വയലാർ രവിയ്ക്കൊപ്പം രാജി വെക്കുന്നവരായി കേട്ടത്.യുപിയിലെ തോൽ വി പഠിച്ച എ.കെ.ആന്റണിയുടെ റിപ്പോർട്ടിന്റെ ടിസ്ഥാനത്തിലാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ടായിരുന്നു.ആന്ധ്ര പ്രദേശിന്റെ ചുമതല വയലാറിന് നൽകിയത് സംബന്ധിച്ചാണ് അഭ്യൂഹങ്ങളുയർന്നത്.നിലവിൽ ചുമതല വഹിക്കുന്ന ഗുലാം നബിയ്ക്ക് അസൌകര്യങ്ങൾ ഉണ്ടായതിനെ തുടർന്നാണ് തനിയ്ക്ക് ചുമതല നൽകിയതെന്ന് വയലാർ രവി പറഞ്ഞു.മുൻപും പല സംസ്ഥാനങ്ങളുടെയും ചുമതല താൻ വഹിച്ചിരുന്നെന്നും അദേഹം കൂട്ടിച്ചേർത്തു.