സുഡാനും ദക്ഷിണ സുഡാനും വീണ്ടും യുദ്ധത്തിലേയ്ക്ക്

single-img
25 April 2012

സുഡാനും ദക്ഷിണ സുഡാനും തമ്മിലുള്ള  സംഘര്‍ഷം വീണ്ടും  യുദ്ധത്തിലേയ്ക്ക്. എണ്ണപാടങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇരു രാജ്യങ്ങളും തമ്മില്‍. സുഡാനുമായി  യുദ്ധം തുടങ്ങിയെന്നും സുഡാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍  ബോംബ്  വര്‍ഷിക്കുന്നതായും ദക്ഷിണ സുഡാന്‍ പ്രസിഡന്റ് അറിയിച്ചുവെങ്കിലും ഇരുരാഷ്ട്രങ്ങളും ഔദ്യോഗികമായി  യുദ്ധം  പ്രഖ്യാപിച്ചിട്ടില്ല.   ഞായറാഴ്ച മുതല്‍ ഇരുരാഷ്ട്രങ്ങള്‍ തമ്മിലും യുദ്ധസാമാന സാഹചര്യം ഉടലെടുത്തിരുന്നെങ്കിലും  തിങ്കളാഴ്ച  സുഡാന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ തെക്കന്‍ സുഡാനിലെ മാര്‍ക്കറ്റില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

2011ല്‍  സുഡാനില്‍ നിന്ന് വേര്‍പ്പെട്ട് തെക്കന്‍  സുഡാന്‍ രൂപീകരിച്ചത്.  2005 ല്‍  ഇരുപതുലക്ഷത്തോളം പേരുടെ  മരണത്തിനിരയാക്കിയ യുദ്ധം അവസാനിപ്പിക്കാന്‍  സമാധാന ഉടമ്പടിയുടെ ഭാഗമായിരുന്നു ഈ വിഭജനം.