ഉണ്ണിത്താന്‍ വധശ്രമക്കേസന്വേഷിക്കുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
23 April 2012
ഉണ്ണിത്താന്‍ വധശ്രമക്കേസന്വേഷിക്കുന്ന സി.ബി.ഐയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി എന്‍.അബ്ദുള്‍ റഷീദിനെ മര്‍ദ്ദിച്ചെന്നാരോപിച്ച് കൊച്ചി യുണിറ്റ് എസ്.പിയടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡി.വൈ.എസ്.പി അബ്ദുള്‍ റഷീദും സി.ബി.ഐ മര്‍ദ്ദിച്ചെന്നാരോപിച്ച് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിന്‍ മേലാണ് നടപടി വന്നിരിക്കുന്നത്.