ബിക്രംസിങിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
23 April 2012

ബിക്രംസിങിനെതിരെ  സുപ്രീം കോടതിയില്‍  ഇന്ന് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി  തള്ളി.  നിയുക്ത കരസേന മേധാവിയായി  നിയമിക്കുന്നതില്‍ നിന്നും ബിക്രംസിങിനെ  വിലക്കണമെന്നാവശ്യപ്പെട്ട് നാവികസേനാ മുന്‍ മേധാവി എല്‍.എന്‍ രാംദാസ്, മുന്‍ കേന്ദ്ര തിരഞ്ഞെടുപ്പ്  കമ്മീഷണര്‍  എന്‍.ഗോപാലസ്വാമി  എന്നിവര്‍  നല്‍കിയ  ഹര്‍ജിയാണ്  തള്ളിയത്. ഈ ഹര്‍ജി  കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ  അറ്റോര്‍ണി  ജനറല്‍  എതിര്‍ത്തിരുന്നു. ബിക്രം  സിങ്ങിനെതിരെയുള്ള  ആരോപണങ്ങള്‍  അടിസ്ഥാനവിരുദ്ധമാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.  പ്രായപരിധി  ഉയര്‍ത്തികൊണ്ട് വരാനുള്ള  നീക്കമാണിതെന്നും  ഹര്‍ജിക്കാരുടെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും കോടതിയില്‍  എ.ജി വാദിച്ചു.