ഏറ്റവും കൂടുതല്‍ വിട്ടുവീഴ്ച ചെയ്യുന്നത് കോണ്‍ഗ്രസാണെന്ന് എം.എം ഹസന്‍

single-img
22 April 2012

യു.ഡി.എഫില്‍  ഏറ്റവുമധികം വിട്ടുവീഴ്ച ചെയ്യുന്നത്  കോണ്‍ഗ്രസാണെന്നും   ആട്ടുതുപ്പും  സഹിച്ച്  യു.ഡി.എഫില്‍ തുടരില്ലെന്ന ലീഗ് സംസ്ഥാന ജനറര്‍ സെക്രട്ടറി  കെ.പി.എ മജീദിന്റെ  പ്രസ്താവന  തങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും   പാര്‍ട്ടി നേതാവ്  എം.എം ഹസന്‍ . യു.ഡി.എഫില്‍ വിട്ടുവീഴ്ച ചെയ്യുന്നത്  മുസ്ലീംലീഗാണെന്ന കെ.പി.എ മജീദിന്റെ  പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലീഗ്   വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന അഭിപ്രായം  കോണ്‍ഗ്രസിനില്ല, മുന്നണിയിലെ ഘടകക്ഷികള്‍ക്ക് വേണ്ടി  ഏറ്റവും കൂടുതല്‍  വിട്ടു വീഴ്ച ചെയ്യുന്നത്   കോണ്‍ഗ്രസാണ്.  ആട്ടും തുപ്പും സഹിച്ച് യു.ഡി.എഫില്‍ തുടരില്ലെന്ന്  പറയുന്നവര്‍  ആത്മാഭിമാനം പണയം വച്ച്  മുന്നണിയെ  നയിക്കാന്‍ കോണ്‍ഗ്രസിന്  ബുദ്ധിമുട്ടുണ്ടെന്ന കാര്യം  മറക്കരുതെന്നും   അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിന്റെ  അഞ്ചാംമന്ത്രി സംബന്ധിച്ച് കെ.പി.സി.സി  യോഗത്തില്‍ വിയോജിപ്പുണ്ടായിരുന്നു.  മന്ത്രിസഭയിലെ  സാമുദായിക സന്തുലനം തകര്‍ക്കുമെന്നയിരുന്നു  ഈ വിയോജിപ്പിന്റെ കാരണം. ലീഗിന്  അഞ്ചാം മന്ത്രിയെ  നല്‍കിയതു സംബന്ധിച്ച് കോണ്‍ഗ്രസിന്റെ  ഔദ്യോഗിക  നേതൃത്വത്തിന്റെ ഭാഗത്ത്  നിന്ന്   യാതൊരു  വിമര്‍ശനവും ഉയര്‍ന്നിട്ടില്ല.  അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന്  ഹൈക്കമാന്‍ഡും കെ.പി.സി.സിയും നിര്‍ദ്ദേശം നല്‍കിട്ടുള്ളതാണെന്നും  ഹസന്‍  പറഞ്ഞു. കെ.പി.എ മജീദിന്റെ  പ്രസ്താവന  അതിരു കടന്നുപോയി. മുന്നണി നിലനില്‍ക്കണമെന്നും  സര്‍ക്കാര്‍ അപകടം കൂടാതെ  മുന്നോട്ട് പോകുന്നതിന്  എല്ലാവരും സഹകരിക്കണം. മന്ത്രി ആര്യടാന്‍ മുഹമ്മദിനെ  മോശമായി  ചിത്രീകരിച്ച് ഫ് ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് ശരിയല്ലെന്നും  ഹസന്‍ പറഞ്ഞു.