പാലക്കാട് വാഹനാപകടം:ഏഴു മരണം

single-img
21 April 2012

പാലക്കാട്:പാലക്കാട് ദേശീയ പാതയിൽ കണ്ണാടി വടക്കുമുറിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.ആലത്തൂരിൽ നിന്നും കോയമ്പത്തൂരിലേയ്ക്ക് പോകുകയായിരുന്ന ലോറി പാലക്കാടു നിന്നും ആലത്തൂരിലേയ്ക്കു പോകുകയായിരുന്ന വാനുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ വാൻ ദൂരേയ്ക്കു തെറിച്ചു പോയി.അതേസമയം 21 യാത്രക്കാരുമായി പെരുമ്പാവൂർ കുറുപ്പുമ്പടി ഭാഗത്തു നിന്നും വേളാങ്കണ്ണിയിലേയ്ക്ക് തീർഥയാത്രപോകുകയായിരുന്ന ബസിലെ യാത്രക്കാർ ചായകുടിക്കാൻ ഇറങ്ങിയ സമയത്ത് തലകീഴായി മറിഞ്ഞ ബസിന്റെ മധ്യഭാഗത്ത് ലോറി വന്നിടിക്കുകയായിരുന്നു.തുടർന്നു ബസ് ഓട്ടോയിൽ ഇടിച്ചെങ്കിലും ഓട്ടോ ഡ്രൈവർ കുഴൽ മന്ദം സ്വദേശി രാധാകൃഷണൻ ചാടി രക്ഷപ്പെട്ടു.ഈ അപകടത്തിൽ വാൻ ഓടിച്ചിരുന്ന കുഴൽ മന്ദം കുലവന്മുക്ക് സ്വദേശി സ്വാമിനാഥന്റെ മകൻ മണികണ്ഠൻ(40),കാവശ്ശേരി കഴനിചുങ്കം വള്ളിക്കാട് മാധവന്റെ ഭാര്യ മാധവി(60),മാധവന്റെ മകൻ രവിയുടെ ഭാര്യ സുജാത(42),രവിയുടെ സഹോദരൻ ശിവദാസന്റെ മകൾ അഞ്ജന(10),ശിവദാസന്റെ സഹോദരി പുത്രി ഐശ്വര്യ(15),ബസിലുണ്ടായിരുന്ന പെരുമ്പാവൂർ സ്വദേശി രാജൻ വർഗ്ഗീസ്(43) എന്നിവരാണ് മരിച്ചതെന്നു പോലീസ് പറഞ്ഞു.കാവശ്ശേരി സ്വദേശി അനിരുദ്ധ്(6),മരണമടഞ്ഞ മണികണ്ഠന്റെ മാക്കളായ രമ്യ(9),മേഖ(12),ലോറിഡ്രൈവർ സേലം സ്വദേശി രമേശ്(32)എന്നിവർ പാലക്കാട് പാലന ആശുപത്രിയിലും മരണപ്പെട്ട ഐശ്വര്യയുടെ അമ്മ ബിന്ദു,ബസ് ഡ്രൈവർ,ക്ലീനർ എന്നിവർ ജില്ലാ ആശുപത്രിയിലും ചികിത്സയിലുണ്ട്.മണികണ്ഠന്റെ ഭാര്യ രഞ്ജിനിയെ തൃശൂർ മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു.