ബിജെപി സംസ്ഥാന സമ്മേളനം മാറ്റിവച്ചു

21 April 2012
ബിജെപിയുടെ സംസ്ഥാന സമ്മേളനം മാറ്റിവെച്ചു.മെയ് 10 മുതൽ തൃശൂരിൽ നടക്കാനിരുന്ന സമ്മേളനമാണ് മാറ്റിയത്.പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ അറിയിച്ചു.നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സമ്മേളനം മാറ്റിയതെന്ന് അദേഹം പറഞ്ഞു.മുതിർന്ന നേതാവ് ഒ.രാജഗോപാൽ ആണ് പാർട്ടിയുടെ നെയ്യാറ്റിൻ കരയിലെ സ്ഥാനാർഥി.