ആറു കാലുകളുമായി ജനിച്ച കുഞ്ഞിന്റെ നാലു കാലുകൾ നീക്കം ചെയ്തു

single-img
21 April 2012

കറാച്ചി:ആറു കാലുകളുമായി ജനിച്ച കുഞ്ഞിന്റെ നലു കാലുകൾ നീക്കം ചെയ്തു.കുഞ്ഞിന്റെ ഇപ്പോഴത്തെ നില സുരക്ഷിതമാണെന്നു ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അറിയിച്ചു.കറാച്ചി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെൽത്ത് സെന്ററിലാ‍ണ് എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടന്നത്.എം ആർ ഐ ,സിടി സ്കാനിംഗ്,രക്തപരിശോധന എന്നിവയ്ക്കു ശേഷമാണ് അഞ്ചു വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘം സർജറി നടത്തിയത്.കറാച്ചിയിലെ ഇമ്രാൻ ആലി ഷേയ്ക്ക്,അഫ്ഗാൻ ദമ്പതികൾക്കാണ് കഴിഞ്ഞ ആഴ്ച്ച ആറ് കാലുകളുമായി കുഞ്ഞ് ജനിച്ചത്.കുട്ടിയുടെ ചികിത്സയ്ക്കു സഹായം നല്‍കിയ സര്‍ക്കാരിനോടും വിദഗ്ധ ചികിത്സയ്ക്കു മേല്‍നോട്ടം വഹിച്ച ഡോക്ടര്‍മാരോടും ഇമ്രാന്‍ വാര്‍ത്താസമ്മേളനത്തില്‍ നന്ദി അറിയിച്ചു.