‘തിരുവമ്പാടി തമ്പാന്‍ ‘ വൈകും
20 April 2012
ആനപ്രേമികളുടെ കഥ പറയുന്ന ‘തിരവമ്പാടി തമ്പാന്റെ’ റിലീസ് വൈകും. ആന ഒരു പ്രധാന കഥാപാത്രമായി വരുന്ന ഈ ചിത്രം ഇന്ന് റിലീസാവാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ ആന ഉള്‍പ്പെടുന്ന രംഗങ്ങള്‍ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ വൈകുന്നതാണ് സിനിമ റിലീസാകുവാന്‍ താമസിക്കുന്നത്.
ഒട്ടെറെ ആനക്കഥകള്‍ പറഞ്ഞ ചിത്രങ്ങളിലെ നായകനായി അഭിനയിച്ച ജയറാം തന്നെയാണ് ഈ ചിത്രത്തിലേയും നായകന്‍. കന്നഡാ താരം ഹരിപ്രിയയാണ് നായിക. ജഗതി, ജനാര്‍ന്ദനന്‍, നെടുമുടി വേണു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. തൃശൂര്‍ പശ്ചാത്തലമായി നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു ആനക്കഥയല്ല,ആനപ്രേമികളുടെ കഥയാണെന്നാണ് സംവിധായകന്‍ പത്മകുമാര്‍ പറയുന്നു.