ജിനാ ഹികാകയെ ജനകീയ കോടതിയിൽ ഹാജരാക്കും.

single-img
20 April 2012

ഭുവനേശ്വർ:ഒഡിഷയിൽ മാവോവാദികൾ തട്ടിക്കൊണ്ടുപോയ ബി.ജെ.ഡി എം.എൽ.എ ജിന ഹികാകയെ ഏപ്രിൽ 25ന് ജനകീയ കോടതിയിൽ ഹാജരാക്കും.ഇദ്ദേഹത്തെ മോചിപ്പിച്ചുവെന്ന് വാർത്ത പരക്കുന്ന സാഹചര്യത്തിലാണ് ടിവി ചാനലുകളിലൂടെ മാവോവാദികൾ ജനകീയ വിചാരണയുടെ കാര്യം പുറത്ത് വിട്ടത് .വിചാരണ ചെയ്യുന്നത് എം എൽ എ സ്ഥാനം രാജിവെയ്ക്ക്ണമെന്ന് ആവശ്യപ്പെടാനാണ് എന്നാണ്പോലീസിന്റെ വിലയിരുത്തൽ.ആദിവാസി വിഭാഗക്കാരനായതിനാൽ ഹികാകയെ മാവോവാദികൾ വധിക്കില്ല എന്നും പോലീസ് പറയുന്നുണ്ട്.മാർച്ച് 24ന് കൊരാപുടിൽ വെച്ചാണ് ഹികാകയെ ഇവർ തട്ടിക്കൊണ്ട് പോയത്.പോലീസ് തടവിലായ 29 മാവോയിസ്റ്റുകളെ മോചിപ്പിക്കണമെന്നതായിരുന്നു എം.എൽ.എ യെ തട്ടിക്കൊണ്ടുപോയവരുടെ ആവശ്യം.എന്നാൽ ഇവരിൽ  13 പേരെ ജാമ്യത്തിൽ വിടാം എന്നായിരുന്നു സർക്കാരിന്റെ നിലപാട്.