കേന്ദ്രത്തിന് രൂക്ഷവിമർശനം

single-img
20 April 2012

കപ്പൽ വിട്ടുകൊടുക്കണമോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നതിനിടയിൽ യാതൊരു ആവശ്യവുമില്ലാതെയാണ് കേന്ദ്രം കേരളത്തിന്റെ അധികാരത്തെ തള്ളിപ്പറഞ്ഞിരിക്കുന്നത്.കപ്പൽ വിട്ട് കൊടുക്കുന്നത് സംബന്ധിച്ച വിധിയെ ഈ നടപടി ബാധിക്കുകയില്ലെങ്കിലും കേസ് സംബന്ധിച്ച് മറ്റ് കോടതികളിലും ഇന്ന് സുപ്രീം കോടതിയിൽ ഇറ്റലി സമർപ്പിച്ച കേസിലും കേരളത്തിന്റെ വാദങ്ങളെ ദുർബലമാക്കുന്നതാണ് കേന്ദ്ര നിലപാട്.കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ മറുകണ്ടം ചാടിയപ്പോൾ ആ നിലപാടിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് കോൺഗ്രസ്.കപ്പൽ തടഞ്ഞ് വെക്കാൻ കേരളത്തിന് അധികാരമില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു.അതേസമയം നാടിനേയും ജനങ്ങളെയും ഒറ്റുകൊടുക്കുന്ന നിലപാടാണ് കേന്ദ്രം കൈക്കൊണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ ആരോപിച്ചു.കൂറുമാറ്റമാണ് നടന്നിരിക്കുന്നത്.സംസ്ഥാനത്തിന്റെ നിലപാടുകൾ ശരിയായ രീതിയിൽ കേന്ദ്രത്തെ അറിയിക്കാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും കേന്ദ്രത്തിന്റേത് മറ്റെന്തൊക്കെയോ കാരണങ്ങളാലുള്ള തീരുമാനമാണെന്നും അദേഹം കൂട്ടിച്ചേർത്തു.എന്നാൽ കേസെടുക്കാൻ കേരളത്തിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു.കൊലപാതകം ഇന്ത്യൻ അധികാര പരിധിയിലാണ് നടന്നതെന്ന് അദേഹം പറഞ്ഞത്.കേസിൽ സ്വീകരിച്ച നിലപാടുകളിൽ കേന്ദ്രാനുമതി തേടിയിരുന്നുവെന്നും അദേഹം പറഞ്ഞു.

സുപ്രീം കോടതി പോലും നിശിതമായി വിമർശനം നടത്തിയിരിക്കുകയാണ്. കേസിൽ കേന്ദ്രം ഇന്ത്യൻ പൌരന്മാർക്ക് എതിരായി തന്നെ നിലപാട് സ്വീകരിച്ചപ്പോൾ കേരളത്തിന്റെ അഭിഭാഷകൻ മൌനം പാലിച്ചതും വിമർശിക്കപെടുകയാണ്.ആദ്യം വക്കാലത്ത് നൽകിയിരുന്ന അഭിഭാഷകനെ അവസാന നിമിഷം കേരളം മാറ്റിയിരുന്നു.ഇതും വിവാദമാകുകയാണ്.അഡ്വ.രമേശ് ബാബുവിന് പകരം അഡ്വ.എം.ടി.ജോർജ് ആണ് കേരളത്തിന് വേണ്ടി ഹാജരായത്.ഇദേഹം ഇന്നലെ മന്ത്രി കെ.എം.മാണിയെ കണ്ടിരുന്നു.കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്ര നിലപാടിനെതിരെയാണ് പ്രതികരിച്ചിരിക്കുന്നത്.തികച്ചും രാജ്യ ദ്രോഹപരമാണിതെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.ഒരു തരത്തിലുള്ള വിട്ടു വീഴ്ചയും കേരള സർക്കാർ നടത്തുകയില്ലെനും അദേഹം പറഞ്ഞു.