ദിൽഷൻ വധം:കേണൽ രാംരാജിന് ജീവപര്യന്തം

single-img
20 April 2012

ചെന്നൈ:പതിമൂന്നുകാരനെ വെടിവെച്ച് കൊന്നക്കേസിൽ റിട്ട.ലഫ്.കേണൽ രാംരാജിന് ജീവപര്യന്തവും 60,000 രൂപ പിഴയും അതിവേഗകോടതി വിധിച്ചു. 2011 ജൂലൈയിലായിരുന്നു സംഭവം ബദാം പറിയ്ക്കാനായി സൈനിക ക്വാർട്ടേഴ്സ് വളപ്പിൽ കയറിയ ദിൽഷനെ രാമരാജ് ലൈസൻസില്ലാത്ത തോക്കു കൊണ്ട് വെടിവെയ്ക്കുകയായിരുന്നു.കുട്ടി മരിച്ചതിനെ തുടർന്ന് തെളിവു നശിപ്പിക്കുകയും ഒളിവില്പോകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രി ജയലളിത ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.ജുലൈ 10നു രാംരാജ് അറസ്റ്റിലായി എഴുപതോളം പേരെയാണ് കേസിൽ സാക്ഷികളായി വിസ്തരിച്ചത്.