വാജ്യമുദ്രപത്രം: കോടികളുടെ തട്ടിപ്പ്

single-img
20 April 2012

തലസ്ഥാനത്ത് കോടികളുടെ വ്യാജമുദ്രപത്ര തട്ടിപ്പ് കണ്ടെത്തി. തിരുവനന്തപുരം  രണ്ടാം അഡീഷണല്‍ സബ്‌കോടതിയിലാണ് വ്യാജ മുദ്രപത്രങ്ങള്‍ ആദ്യം കണ്ടെത്തിയത്.    തുടന്നുണ്ടായ  വിശദമായ അന്വേഷണത്തില്‍ നാല് മുന്‍സിഫ് കോടതികളിലും  മൂന്ന് സബ് കോടതികളിലും  തട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തുകയായിരുന്നു. ഇക്കാര്യത്തെ പറ്റി  രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്  ജില്ലാ  കോടതി ജഡ്ജി ബി.സുധീന്ദ്ര കുമാര്‍ വിശദമായ അന്വേഷണത്തിന്  ഉത്തരവിടുകയായിരുന്നു.

മൂന്ന് അഭിഭാഷകര്‍ ഹാജരായ  കേസുകളിലാണ്  വ്യാജ മുദ്രപത്രങ്ങള്‍ കണ്ടെത്തിയത്. ഈ കേസുമായി ബന്ധമുണ്ടെന്നു  സംശയിക്കുന്ന  അഭിഭാഷകഗുമസ്ഥന്‍, വെണ്ടര്‍ തുടങ്ങിയവര്‍ ഒളിവിലാണ്.  നാലുവര്‍ഷത്തിനുള്ളില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രധാനമായും ആയിരം,  രണ്ടായിരം,  അയ്യായിരം എന്നീ തുകയ്ക്കുള്ള  വാജ്യ മുദ്രപത്രമാണ്  കോടതികളില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

2008 മുതലുള്ള കേസുകളില്‍ വ്യാജമുദ്ര പത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കരുതുന്നു.  കോടതിയില്‍ മുതിര്‍ന്ന  വെണ്ടറിന്റെ  സീലും ഒപ്പുമ്മുള്ള വ്യാജ മുദ്രപ്പത്രങ്ങളില്‍ പലതിനും   ഒരേ സീരിലല്‍ നമ്പറാണുള്ളത്. പണമിടപാട് കേസുകളില്‍  കോടതിച്ചെലവിന്  നല്‍കേണ്ട തുകയ്ക്ക്  തുല്യമായ  വ്യാജമുദ്ര  പത്രങ്ങള്‍ ചമച്ചാണ് തട്ടിപ്പ് നടത്തിയത്.